ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല. അടുത്തിടെ പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഏകദേശം രണ്ട് മാസത്തിന് ശേഷം പോഗ്ബയ്ക്ക് കളിക്കളത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് സൂചനയുണ്ട്. പരിശീലനത്തിനിടെ വലത് കാൽമുട്ടിനാണു താരത്തിന് പരിക്കേറ്റത്.
ഇന്ത്യയുടെ, ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമായിട്ടുള്ള ഏകദിന,ട്വന്റി 20 പരമ്പരയ്ക്കുള്ള മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു. രണ്ട് പരമ്പരയും ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. തിരുവനന്തപുരം ഒരു മത്സരത്തിന് വേദിയാകും. ഒക്ടോബർ-നവംബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര.