ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത കാർ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രിയിൽ പതിനൊന്നു മണിയോടെ ആയിരുന്നു സംഭവം. തിരുവാതുക്കലിൽ നിന്ന് വഴി തെറ്റി പാറേച്ചാലിൽ എത്തിയപ്പോഴാണ് കാർ തോട്ടിലേക്ക് മറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ കാറിലുള്ളവർ അദ്ഭുതകരമായി രക്ഷപെട്ടു.
വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർദ്ധനവ് എന്നിവയ്ക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധം ഡൽഹിയിൽ ആരംഭിക്കുന്നു.കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും കൂടാതെ എംപിമാർ രാഷ്ട്രപതി ഭവനിലേക്കും പ്രതിഷേധ മാർച്ച് നടത്തും.
അടിസ്ഥാന സൗകര്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണത്തിനും പഠനത്തിനുമായി രാജ്യത്തെ ആദ്യത്തെ ഗതിശക്തി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ ലോക്സഭ ബുധനാഴ്ച പാസാക്കി. ഗുജറാത്തിലെ വഡോദരയിലാണ് സർവകലാശാലയുടെ ആസ്ഥാനം.