ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ ജി 20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സമയത്താണ് ഡോക്യുമെന്ററിയുമായി ബിബിസി വന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും ബാധിക്കില്ലെന്നും അത്തരമൊരു നിലപാട് അപക്വമാണെന്നും ശശി തരൂർ. ഡോക്യുമെന്ററി നിരോധിച്ചില്ലായിരുന്നെങ്കിൽ വിവാദം ഉണ്ടാകില്ലായിരുന്നു. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂർ.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ഈ വർഷം ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു. 6 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനാണ് സാധ്യത. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലുകളാണ് കമ്പനി നേരിടുന്നത്.