​പദവിയുടെ മാന്യത ഗവർണർ കൈവിടുന്നു:മന്ത്രി കെ രാജൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

​പദവിയുടെ മാന്യത ഗവർണർ കൈവിടുന്നു:മന്ത്രി കെ രാജൻ

Sep 20, 2022, 12:28 PM IST

ഗവർണർ , പദവിയുടെ മാന്യത കൈവിടുന്നുവെന്ന് റവന്യു മന്ത്രി കെ രാജൻ. പദവിയിൽ ഇരുന്ന് മാന്യതയ്ക്ക് നിരക്കാത്ത പ്രയോഗങ്ങൾ നടത്തുന്നു.​ ​ഗവർണർ ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നു. ആർ എസ് എസ് രാഷ്ട്രീയമാണ് തൻ്റേത് എന്ന് ​ഗവർണർ വിശദീകരിച്ചു​ഗവർണർ പദവിക്ക് നിരക്കാത്ത പ്രയോഗങ്ങൾ ഒഴിവാക്കണം. ഗവർണറോട് ഭരണഘടനാപരമായ ആദരവുണ്ടെന്നും മന്ത്രി പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നിലപാട് വ്യക്തമാക്കി നേതാക്കള്‍

Sep 20, 2022, 12:19 PM IST

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ എം. പിയുടേയുടേയും അശോക് ഗെഹ്‌ലോട്ടിന്റേയും പേര് ഉയര്‍ന്നതോടെ ഉടക്കിട്ട് കേരള നേതൃത്വം. നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂവെന്ന് കെ. മുരളീധരന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അദ്ദേഹം അതിനുള്ള താല്‍പര്യം പ്രകടിപ്പിക്കുന്നില്ല..

പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം പങ്കുവച്ചു;യുവതിയും കൂട്ടുകാരും ഡോക്ടറെ അടിച്ചുകൊന്നു

Sep 20, 2022, 12:42 PM IST

പ്രതിശ്രുത വധുവായ യുവതിയുടെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കു കൈമാറുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത ഡോക്ടറെ യുവതിയും കൂട്ടുകാരും ചേര്‍ന്ന്‌ കൊലപ്പെടുത്തി. ബിടിഎം ലേഔട്ടിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ഡോ.വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്. പ്രതിശ്രുത വധുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണു വികാഷിനെ വകവരുത്തിയതെന്നു പൊലീസ് പറഞ്ഞു.യുവതിയും സുഹൃത്തുക്കളായ സുശീല്‍, ഗൗതം