സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ ഗവർണർ പങ്കെടുക്കില്ല
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ ഗവർണർ പങ്കെടുക്കില്ല

Sep 21, 2022, 06:47 PM IST

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാരിന്റെ ക്ഷണം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിൽ താൻ പങ്കെടുക്കില്ലെന്ന്, ക്ഷണിക്കാനെത്തിയ മന്ത്രി എം.ബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ഗവർണർ അറിയിച്ചു.

വിരാട് കോഹ്ലിയെ അമിതമായി ആഘോഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഗംഭീര്‍

Sep 21, 2022, 06:31 PM IST

മുന്‍ നായകന്‍ വിരാട് കോഹ്ലിയെ അമിതമായി ആഘോഷിക്കുന്നത് നിർത്തണമെന്ന്, മുൻ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ. താരാരാധന അവസാനിപ്പിക്കണമെന്നും രാജ്യവും ക്രിക്കറ്റും ആകണം പ്രധാനമെന്നും ഗംഭീർ പറഞ്ഞു. കപിൽ ദേവിനെയും മഹേന്ദ്ര സിംഗ് ധോണിയെയും ആഘോഷിച്ചത് പോലെയാണ്, കോഹ്ലിയെ ആഘോഷിക്കുന്നതെന്നും ഗംഭീർ പറഞ്ഞു.

ഗവർണർ കേന്ദ്ര ഏജന്‍റിനെപ്പോലെ പെരുമാറുന്നു; മറുപടിയുമായി മുഖ്യമന്ത്രി 

Sep 21, 2022, 06:58 PM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവൻ വാർത്താസമ്മേളനം രാജ്യത്ത് അസാധാരണമാണെന്നും, പലയിടത്തും ഗവർണർ ഒരു കേന്ദ്ര ഏജന്‍റിനെ പോലെയാണ് പെരുമാറുന്നതെന്നും, മുഖ്യമന്ത്രി പറഞ്ഞു.