സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ ഇന്ന് നിയമസഭയിൽ നടത്തിയതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഫലമാണ് നയപ്രഖ്യാപന പ്രസംഗമെന്നും സതീശൻ കുറ്റപ്പെടുത്തി.
ക്രിക്കറ്റ് താരം കെഎൽ രാഹുലും ബോളിവുഡ് താരം അഥിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ഇന്ന്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളോട് കൂടിയാണ് വിവാഹം. അഥിയയുടെ പിതാവും നടനുമായ സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസിൽ വച്ചാണ് വിവാഹം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.
ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷനായ സ്പോട്ടിഫൈ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികൾ കമ്പനി ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.