ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം തുടരുന്നു; രാജ്ഭവന് ചുറ്റും സുരക്ഷ വർധിപ്പിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം തുടരുന്നു; രാജ്ഭവന് ചുറ്റും സുരക്ഷ വർധിപ്പിച്ചു

Sep 19, 2022, 12:25 PM IST

സര്‍ക്കാറിനെതിരെയുള്ള ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം തുടരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്ഭവന് ചുറ്റുമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് വധശ്രമമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങൾ ഗവര്‍ണര്‍ പുറത്തുവിട്ടു.

കീം 2022; അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Sep 19, 2022, 11:45 AM IST

എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കാറ്റഗറി, കമ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ബിജെപിയിലെ പ്രശ്നങ്ങൾ പരിശോധിക്കാന്‍ ജെപി നദ്ദ കേരളത്തിലെത്തുന്നു

Sep 19, 2022, 01:28 PM IST

സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ കേരളത്തിലെത്തുന്നു. നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളില്‍ പ്രധാനമന്ത്രി ഉൾപ്പെടെ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നദ്ദയുടെ സന്ദർശനം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്പൂർണ അഴിച്ചുപണി നടന്നേക്കുമെന്ന സൂചന ശക്തമാണ്.