കള്ളുഷാപ്പുകളുടെ വിൽപ്പന ലേലം ഓൺലൈനാക്കാൻ സർക്കാർ അനുമതി. വിൽപ്പന നടപടിക്രമങ്ങളുടെ സങ്കീർണ്ണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം കള്ളുഷാപ്പുകൾ തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഇതിനായി പുതിയ സോഫ്റ്റ്വെയറും തയ്യാറാക്കും.
ലോകത്തിലെ ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കൈലിയൻ എംബാപ്പെ, നെയ്മർ എന്നിവർക്കൊപ്പം കുശലം പറഞ്ഞ് ഹസ്തദാനം നടത്തി അമിതാഭ് ബച്ചൻ. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയമായിരുന്നു വേദി. പാരീസ് സെയ്ന്റ് ജെർമനും സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിൽ ബച്ചൻ വിശിഷ്ടാതിഥിയായിരുന്നു.
ഷിബു ബേബി ജോൺ ഫെബ്രുവരിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റേക്കും. എ.എ. അസീസ് രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് നേതൃമാറ്റം. ഇക്കാര്യം നേരത്തെ ചർച്ച ചെയ്തതാണെന്നും ഫെബ്രുവരിയിൽ ഡൽഹിയിൽ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കുമെന്നും അസീസ് പറഞ്ഞു.