കേരള നോളജ് ഇക്കോണമി മിഷൻ നടത്തുന്ന 'കണക്റ്റ് കരിയർ ടു കാമ്പസ്' കാമ്പയിന്റെ ഭാഗമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ , ഐസിടി അക്കാദമി ഓഫ് കേരള എന്നിവ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റായ ലിങ്ക്ഡ്ഇനുമായി ധാരണാപത്രം ഒപ്പുവെച്ചു
കണ്ണൂർ ജില്ലയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മന്ത്രി എം.വി ഗോവിന്ദൻ. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഭൂമിയും വീടും നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
1.29 കോടി വോട്ടർമാരാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 'നോട്ട' ഉപയോഗിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും നാഷണൽ ഇലക്ഷൻ വാച്ചും ആണ് ഇക്കാര്യം അറിയിച്ചത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ലഭിച്ച നോട്ട വോട്ടുകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.