ചിന്താ ജെറോമിനു ശമ്പള കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ചിന്താ ജെറോമിനു ശമ്പള കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവ്

Jan 24, 2023, 03:10 PM IST

സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിനു ശമ്പള കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാർ. 17 മാസത്തെ കുടിശ്ശികയായി 8.50 ലക്ഷം രൂപ അനുവദിച്ചു. കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടത് ചിന്തയാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ അത് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്ത അവകാശപ്പെട്ടു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ദിഗ്‌വിജയ് സിങ്ങിൻ്റെ പ്രസ്താവന തള്ളി രാഹുല്‍ ഗാന്ധി

Jan 24, 2023, 03:04 PM IST

പാകിസ്ഥാനെതിരെ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനു തെളിവില്ലെന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്‍റെ വാദം അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സിംഗിന്‍റെ പരാമർശങ്ങളോട് താൻ യോജിക്കുന്നില്ല, ഇന്ത്യൻ സൈന്യത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. സിംഗിന്‍റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്നും രാഹുൽ പറഞ്ഞു.

ഡല്‍‌ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി

Jan 24, 2023, 03:18 PM IST

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 30 സെക്കൻഡ് നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.