കുരങ്ങുപനി വ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗിയുമായുള്ള അടുത്ത സമ്പർക്കം, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം, രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായി പരോക്ഷ സമ്പർക്കം എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യതയുണ്ട്, ഇത് ഒഴിവാക്കണം.
കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനു വെള്ളി നേടി. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ, സ്കോട്ട്ലൻഡിന്റെ സാറാ അഡ്ലിങ്ടണോട് കീഴടങ്ങി ആണ്, തുലിക രണ്ടാം സ്ഥാനത്തെത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ലീഡ് ചെയ്തിരുന്ന ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയാണ്, സാറ അഡ്ലിങ്ടൺ അവസാന റൗണ്ടിൽ സ്വർണം നേടിയത്.
നടി മാലാ പാർവതിയുടെ അമ്മ കെ.ലളിത അന്തരിച്ചു. ഇന്ന് രാവിലെ പട്ടത്തെ എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ 12 മുതൽ കരളിലെ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാലാ പാർവതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.