സാഹോദര്യത്തിൽ കൈകോർത്ത് ഗൾഫ്, അറബ് രാഷ്ട്രത്തലവൻമാർ അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരം ഖത്തർ, ഒമാൻ, ബഹ്റൈൻ, ജോർദാൻ, ഈജിപ്ത് എന്നീ രാഷ്ട്രത്തലവൻമാർ പങ്കെടുത്തു. രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും സ്ഥിരതയും സമൃദ്ധിയും വർദ്ധിപ്പിക്കുമെന്നും അവർ പറഞ്ഞു.
പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കത്തിലായിരുന്ന പോസ്റ്റൽ വോട്ടുകൾ കാണാതായി. മലപ്പുറം ജില്ലാ സബ് കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ രജിസ്റ്റർ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ കെ വി തോമസിനെ നിയമിച്ചത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഇടനിലക്കാരനായാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സതീശന്റെ പ്രസ്താവന. സി.പി.എം - ബി.ജെ.പി ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് കെ.വി തോമസിനെ നിയമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.