ഹർത്താല്‍: സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഹർത്താല്‍: സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കും

Sep 22, 2022, 09:15 PM IST

ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാഖറെ. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യ മാധ്യമങ്ങളിൽ സൈബർ പട്രോളിങ് ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ; രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തി

Sep 22, 2022, 09:05 PM IST

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80. 74 ഇന്ത്യൻ രൂപ വരെ എന്ന നിലയിലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് ഈ മാറ്റം. ആഗസ്റ്റിൽ ഡോളറിന് 80. 11 ഇന്ത്യൻ രൂപയായതായിരുന്നു മുൻകാല റെക്കോർഡ്​ നിരക്ക്​.

കെ.വാസുകി ഇനി ലാൻഡ് റവന്യൂ കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാർ

Sep 22, 2022, 09:34 PM IST

ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സംസ്ഥാന സർക്കാർ. കെ.വാസുകിയെ ലാൻഡ് റവന്യൂ കമ്മിഷണറായി നിമയിച്ചു. വിശ്വനാഥ് സിൻഹയാണ് പുതിയ ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി. രത്തൻ ഖേൽക്കറിനെ ടാക്സ്, എക്സൈസ് വകുപ്പ് സെക്രട്ടറിയായും ജാഫർ മാലിക്കിനെ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചു.