ഹർത്താൽ നടന്നത് സർക്കാരിൻ്റെ മൗനാനുവാദത്തോടെയെന്ന് കെ.സുരേന്ദ്രൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഹർത്താൽ നടന്നത് സർക്കാരിൻ്റെ മൗനാനുവാദത്തോടെയെന്ന് കെ.സുരേന്ദ്രൻ

Sep 23, 2022, 06:55 PM IST

പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പൈശാചിക ആക്രമണമെന്ന്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗം ആളുകൾക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും പോലീസ് സംവിധാനത്തിന്‍റെയും മൗനാനുവാദത്തോടെയാണ് ഇത് നടന്നതെന്നും, അദ്ദേഹം ആരോപിച്ചു.

വാട്സാപ്പ്, സിഗ്നല്‍, ടെലിഗ്രാം എല്ലാം ഇനി കേന്ദ്രത്തിന്റെ പരിധിയിൽ; കരട് ബില്ലായി

Sep 23, 2022, 06:35 PM IST

ടെലികോം മേഖലയിൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരം നൽകുന്ന ടെലികമ്യൂണിക്കേഷന്‍ കരട് ബില്‍, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചു. വാട്ട്സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളെ ടെലികമ്മ്യൂണിക്കേഷൻസിന്‍റെ പരിധിയിൽ കൊണ്ടു വരുന്നതിന് ശുപാര്‍ശ ചെയ്യുന്നതാണ്, ബിൽ.

ചൂട് കൂടുന്നു; ഡൽഹിയിൽ തൊഴിൽ ഉൽപ്പാദന ക്ഷമത 25 % വരെ കുറയുന്നു

Sep 23, 2022, 07:03 PM IST

കടുത്ത ചൂട് കാരണം ഡൽഹിയിലെ തൊഴിൽ ഉൽപാദനക്ഷമത 20 മുതൽ 25 ശതമാനം വരെ കുറയുന്നതായി റിപ്പോർട്ട്. കടുത്ത ചൂട് അനുഭവപ്പെടുന്ന ലോകത്തിലെ 12 നഗരങ്ങളെ കുറിച്ചുള്ള അറ്റ്ലാൻറ്റിക്ക് കൗൺസിൽ റിപ്പോർട്ടിലാണ്, പരാമർശം.