ഹരിയാന കോണ്‍ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയ് ബിജെപിയിൽ ചേരുമെന്നു റിപ്പോർട്ട്. കോൺഗ്രസ് വിടുകയാണെന്ന് കാണിച്ച് നിയമസഭാ സ്പീക്കർ ജിയാൻ ചന്ദ് ഗുപ്തയ്ക്ക് ബിഷ്ണോയ് രാജിക്കത്ത് നൽകിയിരുന്നു. ബിഷ്ണോയ് പാർട്ടി വിട്ടതോടെ അദ്ദേഹത്തിന്റെ മണ്ഡലമായ ആദംപൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ വേഗത്തിലാക്കുമെന്ന് കോടതി. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാര്‍ക്കാട്ടെ സ്പെഷ്യല്‍ കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 30നകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.
2024ഓടെ ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ അമേരിക്കയുടേതിന് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ബുധനാഴ്ച രാജ്യസഭയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. 2024ന് മുമ്പ് 26 ഗ്രീൻ എക്സ്പ്രസ് ഹൈവേകൾ നിർമ്മിക്കുമെന്നും ഇത് യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നും ഗഡ്കരി അവകാശപ്പെട്ടു.