ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ ഹൈക്കോടതിയുടെ നിർദേശം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ ഹൈക്കോടതിയുടെ നിർദേശം

Aug 6, 2022, 03:35 PM IST

ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ, ഹൈക്കോടതി നിർദേശം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ, കേരള റീജിയണൽ ഓഫീസർക്കും, പാലക്കാട് പ്രോജക്ട് ഡയറക്ടർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി, നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ ബൈക്ക് യാത്രികൻ വീണ് മരിച്ച പശ്ചാത്തലത്തിലാണ്, ഹൈക്കോടതിയുടെ ഇടപെടൽ.

ട്വിറ്ററിനെതിരെ തട്ടിപ്പ് ആരോപിച്ച് ഇലോണ്‍ മസ്‌ക്

Aug 6, 2022, 03:37 PM IST

ട്വിറ്റര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ടെസ്‌ല തലവൻ ഇലോണ്‍ മസ്‌ക്. ഏറ്റെടുക്കൽ കരാർ അംഗീകരിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങളെക്കുറിച്ച് ട്വിറ്റർ തന്നെ തെറ്റിദ്ധരിപ്പിച്ചതായി മസ്ക് ആരോപിച്ചു.

കൊവിഡ് വ്യാപനം; കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു

Aug 6, 2022, 04:14 PM IST

കേരളത്തിലെ പ്രതിദിന കോവിഡ് വ്യാപനം ഒരു മാസമായി മാറ്റമില്ലാതെ തുടരുകയാണ്. ഈ അവസരത്തിൽ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചാണ് കത്ത്. സംസ്ഥാനത്തെ 5 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.