തായ്വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ തലവനെ, മരിച്ച നിലയിൽ കണ്ടെത്തി. തായ്വാൻ പ്രതിരോധ മന്ത്രാലയത്തിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് യൂണിറ്റ് ഡെപ്യൂട്ടി ഹെഡ്, ഔ യാങ് ലി-ഹ്സിംഗിനെയാണ്, ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെറുകിട ഉപഭോക്താക്കൾക്ക് നൽകുന്ന വിലയ്ക്ക് ബള്‍ക്ക് ഉപഭോക്താവായ കെഎസ്ആര്‍ടിക്ക് ഡീസൽ വിതരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. വിപണി വിലയ്ക്ക് ഡീസൽ നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സമർപ്പിച്ച ഹർജി തള്ളണമെന്ന് കമ്പനി കോടതിയോട് അഭ്യർത്ഥിച്ചു.
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനം. ആശുപത്രി സൂപ്രണ്ട് അജയ മോഹനെ സ്ഥലം മാറ്റി.ഇന്ന് രാവിലെ 11 ഓടെയാണ് മന്ത്രി ആശുപത്രി സന്ദർശിച്ചത്. മന്ത്രി എത്തുമ്പോൾ രോഗികൾ നിരയായി നിൽക്കുന്നുണ്ടായിരുന്നു. രണ്ട് ഒപികൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. റജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.