മൃഗങ്ങളുമായി ഇടപെടുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷൻ ആരംഭിച്ച് ആരോഗ്യവകുപ്പ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മൃഗങ്ങളുമായി ഇടപെടുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷൻ ആരംഭിച്ച് ആരോഗ്യവകുപ്പ്

Sep 20, 2022, 10:15 AM IST

മൃഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പിനും, വന്ധ്യംകരണത്തിനുമായി നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി, നേരിട്ട് ഇടപെഴകുന്ന ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. വെറ്ററിനറി ഡോക്ടർമാർ, കന്നുകാലി ഇൻസ്പെക്ടർമാർ, മൃഗങ്ങളെ പിടിക്കുന്നവർ, കൈകാര്യം ചെയ്യുന്നവര്‍ എന്നിവർക്ക് വാക്സിൻ നൽകും.

സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ സന്നദ്ധതയറിയിച്ച് ലഖ്നൗ സർവകലാശാല മുന്‍ വി.സി

Sep 20, 2022, 09:22 AM IST

ഹത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നിൽക്കാൻ തയ്യാറായി ലഖ്നൗ സർവകലാശാല മുൻ വി.സി പ്രൊഫസർ രൂപ് രേഖ വർമ്മ. കേസിൽ അടുത്തിടെ സുപ്രീം കോടതി കാപ്പന് ജാമ്യം നൽകിയെങ്കിലും, ഇഡി കേസിനെ തുടർന്ന് ജയിലിൽ തുടരുകയാണ്.

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം;7.6 തീവ്രത രേഖപ്പെടുത്തി

Sep 20, 2022, 09:59 AM IST

മെക്സിക്കോയുടെ മധ്യ പസഫിക് തീരത്ത് വൻ ഭൂചലനം. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്, മെക്സിക്കോ സിറ്റി മേയർ ക്ലോഡിയ ഷെൻബാം ട്വിറ്ററിലൂടെ അറിയിച്ചു.