വനമധ്യത്തില്‍ പോയി ഗര്‍ഭിണികളെ രക്ഷിച്ച് ആരോഗ്യ വകുപ്പ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വനമധ്യത്തില്‍ പോയി ഗര്‍ഭിണികളെ രക്ഷിച്ച് ആരോഗ്യ വകുപ്പ്

Aug 6, 2022, 02:51 PM IST

തൃശൂർ വനമധ്യത്തിലെ മുക്കുംപുഴ ആദിവാസി കോളനിയിലെ മൂന്ന് ഗർഭിണികളെ വനത്തിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. ആരോഗ്യപ്രവർത്തകരും പോലീസും വനംവകുപ്പും ചേർന്ന് നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്. കനത്ത മഴയിൽ വനത്തിന് നടുവിൽ കുടുങ്ങിയ ഇവരെ വനംവകുപ്പിന്‍റെയും പൊലീസിന്‍റെയും സഹായത്തോടെ സുരക്ഷിതമായി കോളനിയിലേക്ക് മാറ്റി. ഒരു സ്ത്രീ കാട്ടിൽ വെച്ച് തന്നെ പെൺകുഞ്ഞിന് ജൻമം നൽകി. കനത്ത മഴയെ തുടർന്ന് പെരിങ്ങൽക്കുത്ത് റിസർവോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിതമായ സ്ഥലത്തെത്തിച്ച് പ്രസവചികിത്സ നൽകിയത്. അമ്മയ്ക്ക് ഉയർന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറാൻ തയ്യാറായില്ല. ഡി.എം.ഒയും ഡി.എസ്.ഒയും നേരിട്ട് കോളനിയിലെത്തി ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി സുരക്ഷിതമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 5 മാസവും 6 മാസവുമായ രണ്ട് ഗർഭിണികളുടെ സുരക്ഷ കോളനിയിൽ തന്നെ ഉറപ്പാക്കി.

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കിയത് ശരിവച്ച് സുപ്രീം കോടതി

Aug 5, 2022, 01:53 PM IST

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയുടെ ചിത്രം മാധ്യമ പ്രവർത്തകർക്ക് ഇ മെയിൽ ചെയ്ത കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ജസ്റ്റിസ് മാരായ അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളി. അതെ സമയം ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് തങ്ങൾക്ക് വിയോജിപ്പ് ഉണ്ടെന്നും സുപ്രീം കോടതി നി

ബിരുദപ്രവേശനം നേടിയ ശേഷം പിന്മാറുന്നവർക്ക് മുഴുവൻ ഫീസും തിരികെ നൽകാൻ യുജിസി

Aug 5, 2022, 02:28 PM IST

2022-23 അധ്യയന വർഷത്തേക്കുള്ള ബിരുദ കോഴ്സുകളിൽ, പ്രവേശനം നേടി ഒക്ടോബർ 31ന് മുമ്പ് പിൻമാറുന്നവർക്ക്, മുഴുവൻ ഫീസും തിരികെ നൽകുമെന്ന്, യുജിസി അറിയിച്ചു. പ്രവേശനം റദ്ദാക്കിയവർക്കും, മറ്റ് കോളേജുകളിലേക്കോ സർവകലാശാലകളിലേക്കോ മാറുന്നവർക്കും, മുഴുവൻ തുകയും തിരികെ ലഭിക്കും.