ബ്രസീലിലെ യനോമാമി മേഖലയിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ബ്രസീലിലെ യനോമാമി മേഖലയിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ

Jan 23, 2023, 01:02 PM IST

ബ്രസീലിലെ യനോമാമി മേഖലയിൽ മെഡിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. വെനസ്വേലയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ് യനോമാമി. അനധികൃത സ്വർണ്ണ ഖനനവുമായി ബന്ധപ്പെട്ട രോഗങ്ങളും പോഷകാഹാരക്കുറവും മൂലം കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കൊല്ലത്ത് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Jan 23, 2023, 01:00 PM IST

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെരുമാതുറ സ്വദേശികളായ ജെസീർ, നൗഫൽ, നിയാസ് എന്നിവരാണ് പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തിരുവനന്തപുരം പാലോടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

ജീവനക്കാരെ പിരിച്ചുവിടൽ; പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

Jan 23, 2023, 01:14 PM IST

മൈക്രോസോഫ്റ്റിനു പിന്നാലെ ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. വിവരം സുന്ദർ പിച്ചൈ ഇമെയിൽ വഴിയാണ് അറിയിച്ചത്. ഈ തീരുമാനങ്ങൾ എടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.