ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ വാദം പൂര്‍ത്തിയായി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഹിജാബ് കേസിൽ സുപ്രീം കോടതിയിൽ വാദം പൂര്‍ത്തിയായി

Sep 22, 2022, 02:34 PM IST

ഹിജാബ് കേസില്‍ വാദം പൂര്‍ത്തിയായതായി സുപ്രീം കോടതി. വിധി പിന്നീട് അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം, കർണാടക ഹൈക്കോടതി ശരിവച്ചിരുന്നു. വിധിക്കെതിരെ സമർപ്പിച്ച ഹർജികളിലാണ്, ഒമ്പത് ദിവസമായി കോടതി വാദം കേൾക്കുന്നത്.

എകെജി സെന്റർ ആക്രമണം; ജിതിനെ കുടുക്കിയതെന്ന് അമ്മ

Sep 22, 2022, 02:24 PM IST

സിപിഎം നിർദേശപ്രകാരമാണ് എകെജി സെന്റർ ആക്രമണത്തിൽ ജിതിനെ പ്രതിയാക്കിയത‌ാണെന്ന് അമ്മ ജിജി. ജിതിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുറച്ചുദിവസങ്ങളായി പൊലീസ് വീട്ടിൽ കയറിയിറങ്ങുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആണ് ജിതിൻ.

ഗവർണർമാരിലൂടെ സംഘർഷം സൃഷ്ടിക്കാൻ കേന്ദ്ര ശ്രമം; ഗവർണർക്കെതിരെ മുഖ്യമന്ത്രി വീണ്ടും

Sep 22, 2022, 02:56 PM IST

ഗവർണർമാർ വഴി സംഘർഷം സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും കേരളത്തിലെ വികസനം തടസ്സപ്പെടുത്തുകയാണ്. ഗവർണറെ പരാമർശിച്ച് അതിനൊപ്പം ഒരു 'ബഹുമാന്യനും' ചേരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.