ഖത്തറില്‍ ഈ മാസം ചൂട് കനക്കും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഖത്തറില്‍ ഈ മാസം ചൂട് കനക്കും

Aug 3, 2022, 03:20 PM IST

ഖത്തറില്‍ ഈ മാസം ചൂട് വീണ്ടും കനക്കാൻ സാധ്യത. അന്തരീക്ഷ ഈർപ്പവും ഉയരും. വേനൽക്കാലം ഏറ്റവും തീവ്രമാകുന്ന മാസമാണിത്. പകൽ സമയത്ത്, അന്തരീക്ഷത്തിലെ താപനിലയും ഈർപ്പവും കൂടുതൽ വർദ്ധിക്കും. മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണ്. ശരാശരി പ്രതിദിന താപനില ഏകദേശം 35 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

ബാന്‍ഡ്സ് ലീഗ്ഷിപ്പ് മത്സരത്തിൽ മലയാളിയായ ആദിത്യ കൃഷ്ണ മൂര്‍ത്തി ചാമ്പ്യൻ

Aug 3, 2022, 03:49 PM IST

വിക്ടോറിയ ബാൻഡ്സ് ലീഗ് 2022 ജൂനിയർ കിറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയത് കേരളത്തിൽ നിന്നുള്ള ആദിത്യ കൃഷ്ണ മൂർത്തി. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യ. ഓസ്ട്രേലിയൻ ബാൻഡ്സ് ലീഗ് സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ആണ് വിജയം സ്വന്തമാക്കിയത്.

ബിംബിസാരയിൽ വൈജയന്തിയായി സംയുക്ത മേനോൻ

Aug 3, 2022, 04:05 PM IST

നന്ദമൂരി കല്യാൺ റാമിനെ നായകനാക്കി വസിഷ്ഠ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംയുക്ത മേനോന്‍റെ ക്യാരക്ടർ വീഡിയോ പുറത്തിറങ്ങി. ബിംബിസാര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൈജയന്തി എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിക്കുന്നത്. കാതറിൻ തെരേസയാണ് ചിത്രത്തിലെ മറ്റൊരു നായിക.