കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2368 പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. 27 വീടുകൾ പൂർണമായും തകർന്നു. 126 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൂന്നാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. സൂര്യകുമാർ യാദവ് ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടി. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി
എതിരാളികളെ കണ്ടെത്താനും ഇല്ലാതാക്കാനും, ചൈനീസ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, മ്യാൻമറിലെ ഭരണകൂടം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുള്ള ക്യാമറകൾ, പൊതുസ്ഥലങ്ങളിലെ മുഖങ്ങളും വാഹന ലൈസൻസ് പ്ലേറ്റുകളും സ്വയം സ്കാൻ ചെയ്ത്, വാണ്ടഡ് ലിസ്റ്റിലുള്ളവരെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.