കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാം നാളെ (വെള്ളിയാഴ്ച) തുറന്നേക്കും. നിലവിലെ സ്ഥിതി തുടർന്നാൽ നാളെ രാവിലെ 10 മണിക്ക് തുറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജലനിരപ്പ് 136 അടിയിലെത്തിയപ്പോഴാണ് ജാഗ്രതാ നിർദേശം നൽകിയത്. നീരൊഴുക്കിന്റെ ഭാവിസ്ഥിതി നോക്കി വെള്ളം തുറക്കാനുള്ള നടപടി സ്വീകരിക്കും.
വടക്കൻ ഷാൻസി പ്രവിശ്യയിലെ, തായ്യുവാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന്, ഭൂമിയുടെ ആവാസവ്യവസ്ഥ മനസ്സിലാക്കാൻ കാർബൺ മോണിറ്ററിംഗ് ഉപഗ്രഹവും, മറ്റ് രണ്ട് ഉപഗ്രഹങ്ങളും, ചൈന വിജയകരമായി വിക്ഷേപിച്ചതായി റിപ്പോർട്ട് ചെയ്തു. ലോംഗ് മാർച്ച് 4 ബി കാരിയർ റോക്കറ്റ് ഉപയോഗിച്ച് ആയിരുന്നു വിക്ഷേപണം.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും.