യുഎയിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; അത്യാവശ്യമല്ലെങ്കിൽ വാഹനങ്ങൾ ഓടിക്കരുത്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

യുഎയിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; അത്യാവശ്യമല്ലെങ്കിൽ വാഹനങ്ങൾ ഓടിക്കരുത്

Jan 25, 2023, 12:14 PM IST

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത കുറച്ച് ദിവസത്തേക്ക് രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്ന് വിജ്ഞാപനത്തിൽ പറയുന്നു. വാഹനം ഓടിക്കുന്നവര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

സിനിമാ താരം സിബി തോമസിന് സ്ഥാനക്കയറ്റം; ഇനി ഡിവൈഎസ്പി

Jan 25, 2023, 12:08 PM IST

കാസർകോട് വിജിലൻസ് ഇൻസ്പെക്ടറായിരുന്ന സിബി തോമസിനെ വയനാട് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പിയായി നിയമിച്ചു. നിരവധി അവാർഡുകൾ നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് സിബി തോമസ്. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ്

Jan 25, 2023, 11:39 AM IST

വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എം.പി പി. മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്. വധശ്രമക്കേസിലെ ശിക്ഷ നടപ്പാക്കുന്നതിൽ നിന്ന് ജാമ്യം തേടി എം.പി അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.