കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കാനായില്ല. ഇതേ തുടർന്ന് ആറ് വിമാനങ്ങൾ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹറൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിൽ നിന്നുള്ള വിമാനവും എയർ അറേബ്യയുടെ ഷാർജയിൽ നിന്നുള്ള വിമാന
അമ്പൂരി പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു. പദ്ധതി വിഹിതത്തിൽ നിന്ന് വ്യാജ അക്കൗണ്ട് ഉണ്ടാക്കി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആണ് സസ്പെൻഷൻ . പ്രഥമദൃഷ്ട്യ അഴിമതി കണ്ടെത്തിയതായി ജില്ലാ ദാരിദ്ര്യ ലഘൂകരണ വകുപ്പ് പ്രോജക്ട് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
മോദി സർക്കാരിന്റെ നിഷേധാത്മക നയത്തിനെതിരെ പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ലോക്സഭ, രാജ്യസഭാ എം.പിമാരുടെ പാർലമെന്ററി പാർട്ടി യോഗം കോൺഗ്രസ്സ് വ്യാഴാഴ്ച ചേർന്നു. കഴിഞ്ഞ ദിവസം നാഷണൽ ഹെറാൾഡിന്റെ ഓഫീസ് സീൽ ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനത്തെ തുടർന്നാണ് പ്രതിഷേധം.