ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ

Aug 5, 2022, 03:40 PM IST

ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ദോഫാർ ഗവർണറേറ്റിലെ വാദി ദർബത്ത് നിറഞ്ഞൊഴുകുന്നതിനാൽ, ഈ ഭാഗത്തേക്കുള്ള റോഡ് അടച്ചു. താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തകർന്ന റോഡുകളുടെ പുനർനിർമാണം പുരോഗമിക്കുകയാണ്.

സെർവർ പണിമുടക്കി; എസ്ബിഐ അക്കൗണ്ട് വഴി യുപിഐ പണമിടപാടുകള്‍ നടത്താനാകുന്നില്ല

Aug 5, 2022, 03:30 PM IST

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ നിന്ന്, യുപിഐ ആപ്പുകള്‍ വഴി ഇടപാട് നടത്താൻ കഴിയാതെ, ഉപഭോക്താക്കൾ. ബാങ്കിന്‍റെ സെർവർ തകരാറിലാണെന്ന അറിയിപ്പ്, ആപ്ലിക്കേഷനുകൾ കാണിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ, നിരവധി പേർ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സുരക്ഷാ സേനയും ഭീകരരും തമ്മിൽ കുൽഗാമിൽ ഏറ്റുമുട്ടൽ

Aug 5, 2022, 03:38 PM IST

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജില്ലയിലെ റെഡ്വാനി മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പൊലീസും സുരക്ഷാ സേനയും ഭീകരരെ വളഞ്ഞിട്ടുണ്ട്. നിലവിൽ എത്ര ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് അറിവായിട്ടില്ല. വെടിവയ്പ്പ് തുടരുകയാണെന്നും കശ്മീർ സോൺ പൊലീസ് അറിയിച്ചു.വ്യാഴാഴ്ച രാവിലെ പുൽവാമയിൽ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഒരു തൊഴിലാളി മരിച്ചു.. രണ്ട്