ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാർ, മിക്ക സമയത്തും മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയാണെന്നും, ഇത് കർശനമായി തടയണമെന്നും ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ, ട്രാഫിക് ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന്, ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടു.
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ, ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും.
കോമൺവെൽത്ത് ഗെയിംസിൽ വനിതാ ടി20യിൽ, ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബാർബഡോസിനെ 100 റൺസിന് തോൽപ്പിച്ചാണ്, ഇന്ത്യ സെമിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 163 റൺസാണ് നേടിയത്.