ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രൻ

Sep 20, 2022, 08:20 PM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും ഒത്തുകളിച്ചത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ സംഘടിതമായി ആക്രമിച്ച് അവഹേളിക്കാനുള്ള സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാൻ പുടിനും ആഗ്രഹമെന്ന് തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ

Sep 20, 2022, 08:11 PM IST

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തയാറാണെന്നു വിശ്വസിക്കുന്നതായി തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനാണ് പുട്ടിൻ ആഗ്രഹിക്കുന്നതെന്ന് അടുത്തിടെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽനിന്നു മനസ്സിലാക്കിയതായും എർദോഗൻ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പ് ഗവർണറെ സന്ദർശിച്ചു; ചീഫ് സെക്രട്ടറിയെ ശകാരിച്ച് മുഖ്യമന്ത്രി

Sep 20, 2022, 08:30 PM IST

രാജ്ഭവനിൽ വിളിച്ച അസാധാരണ വാർത്താ സമ്മേളനത്തിന് മുമ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് മുഖ്യമന്ത്രിയുടെ ശകാരം. കൂടിയാലോചന നടത്താതെ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് പറഞ്ഞു.