ഹിമാചലില്‍ കനത്ത മഴയിൽ മല ഇടിഞ്ഞ് വീണു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഹിമാചലില്‍ കനത്ത മഴയിൽ മല ഇടിഞ്ഞ് വീണു

Aug 3, 2022, 02:35 PM IST

കനത്ത മഴയെ തുടർന്ന് ഹിമാചൽപ്രദേശിലെ കോട്ടി പാലത്തിനു സമീപം മലയിടിഞ്ഞുവീണു. പാറക്കെട്ടുകളാൽ നിറഞ്ഞ ബലേയി–കോട്ടി റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചെറുതായി പൊട്ടൽ ഉണ്ടാകുന്നത് മനസ്സിലായതോടെ ആളുകൾ മാറി നിൽക്കുകയായിരുന്നു. പിന്നീട് നിമിഷനേരം കൊണ്ട് അതിതീവ്രതയോടെ പാറക്കെട്ടുകൾ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. പാലത്തിൽ നിന്നിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു..

നടൻ ലാലു അലക്സിന്റെ അമ്മ അന്തരിച്ചു

Aug 3, 2022, 02:21 PM IST

മലയാള സിനിമാതാരം ലാലു അലക്സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു. 88 വയസായിരുന്നു. വേളയില്‍ പരേതനായ വി.ഇ.ചാണ്ടിയാണ് ഭര്‍ത്താവ്. ലാലു അലക്സിനെ കൂടാതെ പരേതയായ ലൗലി, ലൈല, റോയ് എന്നിവർ മക്കളാണ്. മരുമക്കള്‍: ബെറ്റി, സണ്ണി സംസ്‌കാരം വ്യാഴം 2.30ന് പിറവം ഹോളി കിങ്സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. ഈ വാര്‍ത്ത കൂടി വായിക്കൂ മമ്മൂട്ടിക്കൊപ്പം 'ഏജന്റ് ടീന'

പുതിയ എസ്‍യുവി ബലേനോ ക്രോസുമായി മാരുതി

Aug 3, 2022, 02:28 PM IST

മാരുതി സുസുക്കി ജനപ്രിയ ഹാച്ച്ബാക്കായ, ബലേനോയുടെ നിരയിൽ ഒരു പുതിയ എസ്‍യുവി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2020 ലെ, ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച, ഫ്യൂച്ചറോ ഇ കൺസെപ്റ്റിന്‍റെ പ്രൊഡക്ഷൻ പതിപ്പാണ് പുതിയ വാഹനം. അടുത്ത വർഷം ഫെബ്രുവരിയിൽ, വാഹനം വിപണിയിലെത്തും.