കോമണ്‍വെല്‍ത്ത് ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഫൈനലിൽ ഇന്ത്യയുടെ ഹിമ ദാസിന് നിരാശ. സെമിയിലെ രണ്ടാം ഹീറ്റ്സില്‍ സെക്കന്‍ഡില്‍ ഒരംശത്തിന്റെ വ്യത്യാസത്തിലാണ് ഹിമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 24 വനിതകള്‍ പങ്കെടുത്ത സെമിയില്‍ 10-ാം സ്ഥാനത്തായിരുന്നു ഹിമ.
തങ്ങളുടെ വനിതാ സൈനികര്‍ക്കായി ടാക്റ്റിക്കല്‍ ബ്രേസിയര്‍ വികസിപ്പിച്ച്, യുഎസ് സൈന്യം. മസാച്യുസെറ്റ്സിലെ നാറ്റിക്കിലുള്ള, യുഎസ് ആർമി കോംബാറ്റ് കേപ്പബിലിറ്റീസ് ഡെവലപ്പ്മെന്റ് കമാന്‍ഡ് സോള്‍ജ്യര്‍ സെന്ററിലാണ്, ഇതുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ പാക്കേജിങ് നിർമാതാക്കളായ ഹോട്പായ്ക്കും 60 ഡേ സ്റ്റാർട്ടപ്പും സഹകരിച്ചു പ്രവർത്തിക്കും. പരിശീലന പരിപാടികൾ വഴി ബിസിനസിലും പായ്ക്കിങ്ങിലും സ്ത്രീ സംരംഭകരുടെ പ്രാതിനിധ്യം മെച്ചപ്പെടുത്താൻ സഹകരണത്തിലൂടെ കഴിയുമെന്ന് ഇരു കൂട്ടരും പറഞ്ഞു.സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ 12ലക്ഷം ദിർഹമാണ് ഹോട്പായ്ക്ക് ചെലവഴിക്കുന്നത്..