അലഹബാദ് സർവകലാശാലയിലെ പുതിയ ബിരുദാനന്തര കോഴ്സുകൾ ചർച്ചയാകുന്നു. ഹിന്ദു ജ്യോതിഷത്തിലും, പൂജാവിധികളിലുമെല്ലാം ഇനി ഇവിടെ ബിരുദമുണ്ട്. 'ഹിന്ദു മതത്തിന്റെ സമ്പന്നമായ പാരമ്പര്യം സംരക്ഷിക്കുക' എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സുകൾ കൊണ്ടുവരുന്നതെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞു.
ബിഎസ്എൻഎൽ 2023ൽ തന്നെ 5 ജി കണക്റ്റിവിറ്റി ആരംഭിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച അവസാനിച്ച 5ജി ലേലത്തിൽ 88078 കോടി രൂപ മുടക്കി 24740 മെഗാഹെർട്സ് വാങ്ങിയ റിലയൻസ് ജിയോയാണ് ഒന്നാമതെത്തിയത്. കമ്പനികൾ ഒക്ടോബറോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കും.
തായ്വാനിൽ നിന്ന് ചില പഴങ്ങളും മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തായ്വാനിലേക്കുള്ള മണൽ കയറ്റുമതിക്കും നിരോധനമുണ്ട്. ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് യു.എസ് സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം.