ഗുജറാത്തിലെ ചരിത്രവിജയം; മോദിയുടെ സ്വർണ്ണ ശില്പം നിര്‍മിച്ച് ജ്വല്ലറി ഉടമ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഗുജറാത്തിലെ ചരിത്രവിജയം; മോദിയുടെ സ്വർണ്ണ ശില്പം നിര്‍മിച്ച് ജ്വല്ലറി ഉടമ

Jan 21, 2023, 10:23 AM IST

ഗുജറാത്ത് നിയമസഭയിൽ 156 സീറ്റുകൾ നേടിയ ബി.ജെ.പിയുടെ ചരിത്രവിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ നിർമ്മിച്ചത് 156 ഗ്രാം സ്വർണ്ണം കൊണ്ട്. സൂറത്ത് ആസ്ഥാനമായുള്ള ജ്വല്ലറി ഉടമയായ ബസന്ത് ബോറ സ്വന്തം ഫാക്ടറിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

'നീലവെളിച്ച'ത്തിലെ ടോവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Jan 21, 2023, 10:13 AM IST

വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചത്തെ ആസ്പദമാക്കി അതേ പേരിൽ തന്നെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറായി ടൊവിനോയുടെ ഫസ്റ്റ് ലുക്കാണ് പോസ്റ്ററിലുള്ളത്. ബഷീറിന്‍റെ 115-ാം ജൻമവാർഷിക ദിനമായ ശനിയാഴ്ചയാണ് പോസ്റ്റർ പുറത്തിറക്കിയത്.

സീറ്റ് ബെൽറ്റ് വിവാദം; പ്രധാനമന്ത്രി ഋഷി സുനക്കിനു പിഴ ചുമത്തി ബ്രിട്ടീഷ് പോലീസ്

Jan 21, 2023, 10:31 AM IST

യാത്രയ്ക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനു പിഴ ചുമത്തി ബ്രിട്ടീഷ് പോലീസ്. പുതിയ ലെവൽ-അപ്പ് പ്രചാരണത്തെക്കുറിച്ച് ഋഷി സുനക് തന്നെ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. വീഡിയോ വൈറലായതോടെ പ്രധാനമന്ത്രിക്ക് പിഴ ചുമത്തുകയായിരുന്നു.