ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് നിർണായക മത്സരം. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ വെയിൽസിനെ നേരിടും. ഗ്രൂപ്പിൽ ഒരു ജയവും ഒരു സമനിലയും നേടി ഇന്ത്യയുടെ ക്വാർട്ടർ ഫൈനലിലേക്കുള്ള സാധ്യത ഇന്ന് നടക്കുന്ന സ്പെയിൻ-ഇംഗ്ലണ്ട് മത്സരത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്.
കല്ലറയില്‍ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ പാങ്ങോട് സ്വദേശിനി ഷീല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഷീലയുടെ സഹോദരൻ സത്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കും. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി എട്ട് മാസത്തിന് ശേഷമാണ് പുതിയ നിയമനം. നേരത്തെ എ സമ്പത്ത് എംപിയാണ് ഈ പദവി വഹിച്ചിരുന്നത്.