ഹോക്കി ലോകകപ്പ്; ക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യ പുറത്ത്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഹോക്കി ലോകകപ്പ്; ക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യ പുറത്ത്

Jan 22, 2023, 10:19 PM IST

ഹോക്കി ലോകകപ്പിൽ ന്യൂസിലൻഡിനോട് തോറ്റ് ഇന്ത്യ ക്വാട്ടർ കാണാതെ പുറത്ത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യ 4-5ന് തോറ്റു. നിശ്ചിത സമയത്ത് മത്സരം 3-3 ന് സമനിലയിലാവുകയും മത്സരം ഷൂട്ടൗട്ടിലേക്ക് പോകുകയും ചെയ്തു. ഷൂട്ടൗട്ടിൽ ന്യൂസിലൻഡ് വിജയം കരസ്ഥമാക്കി. ഗോൾകീപ്പർ പി ആർ ശ്രീജേഷിന് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

സ്ത്രീകളോട് ആദരം പ്രകടിപ്പിക്കുന്നത് പഴഞ്ചൻരീതിയല്ല: ഹൈക്കോടതി

Jan 22, 2023, 10:01 PM IST

സ്ത്രീകളോട് ബഹുമാനം കാണിക്കുന്നത് പഴയ രീതിയല്ലെന്ന് ആൺകുട്ടികൾ മനസിലാക്കണമെന്ന് ഹൈക്കോടതി. അനുവാദമില്ലാതെ സ്ത്രീകളെ സ്പർശിക്കാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണം. സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്കുനേരെ ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഐഎസ്എല്ലിൽ ഗോവ എഫ്സിയ്ക് ജയം; ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ അഞ്ചാം തോൽവി

Jan 22, 2023, 10:12 PM IST

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവയ്ക്ക് തകർപ്പൻ ജയം. 3-1നാണ് ഗോവയുടെ ജയം. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ അഞ്ചാം തോൽവിയാണിത്. 35-ാം മിനിറ്റിൽ ഫത്തോർദ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവ ലീഡ് നേടി. 51-ആം മിനിറ്റിൽ ലൂണ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചെങ്കിലും പകരക്കാരൻ റെദീം തലാങ് ​ഗോവയ്ക്ക് വിജയഗോൾ നേടികൊടുത്തു.