വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ പാക്കേജിങ് നിർമാതാക്കളായ ഹോട്പായ്ക്കും 60 ഡേ സ്റ്റാർട്ടപ്പും സഹകരിച്ചു പ്രവർത്തിക്കും. പരിശീലന പരിപാടികൾ വഴി ബിസിനസിലും പായ്ക്കിങ്ങിലും സ്ത്രീ സംരംഭകരുടെ പ്രാതിനിധ്യം മെച്ചപ്പെടുത്താൻ സഹകരണത്തിലൂടെ കഴിയുമെന്ന് ഇരു കൂട്ടരും പറഞ്ഞു.സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ 12ലക്ഷം ദിർഹമാണ് ഹോട്പായ്ക്ക് ചെലവഴിക്കുന്നത്..
കോമണ്‍വെല്‍ത്ത് ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഫൈനലിൽ ഇന്ത്യയുടെ ഹിമ ദാസിന് നിരാശ. സെമിയിലെ രണ്ടാം ഹീറ്റ്സില്‍ സെക്കന്‍ഡില്‍ ഒരംശത്തിന്റെ വ്യത്യാസത്തിലാണ് ഹിമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 24 വനിതകള്‍ പങ്കെടുത്ത സെമിയില്‍ 10-ാം സ്ഥാനത്തായിരുന്നു ഹിമ.
സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള ഓണകിറ്റുകൾ ഒരുങ്ങി തുടങ്ങി. ഇത്തവണയും ഓണകിറ്റിൽ കുടുംബശ്രീയുടെ മധുരം ഉണ്ടാകും. സപ്ളൈക്കോ നൽകുന്ന ഓണകിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്സും കുടുബശ്രീയുടേതായിരിക്കും. സപ്ളൈക്കോ 12.89 കോടി രൂപയുടെ ഓർഡർ ആണ് ഇതിനായി കുടുംബശ്രീയ്ക്ക് നൽകിയിരിക്കുന്നത്. കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ സപ്ളൈക്കോയ്ക്ക് നേന്ത്രക്കായ ചിപ്സും ശർക്കരവരട്ടിയുമാണ് കരാ