വയനാട് അമ്പലവയൽ സ്വദേശികളായ റെജീഷും, നിജിനും ഒരു യാത്രയിലാണ്. ഇന്ത്യയൊട്ടാകെ സൈക്കിളിൽ സഞ്ചരിച്ച്, അതിലൂടെ ലഭിക്കുന്ന പണം കൊണ്ട് 5 കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുക എന്ന വലിയ ലക്ഷ്യമാണ് ഈ യുവാക്കളുടെ യാത്രക്ക് പിന്നിൽ. നിജീഷ് ഒരു സ്വകാര്യ സ്കൂളിൽ അധ്യാപകനാണ്. റെജീഷ് മൊബൈൽ ഷോപ്പ് നടത്തുന്നു. കാസർകോഡ് താണ്ടി ഇരുവരും കണ്ണൂരിൽ എത്തി. കാസർകോഡിൽ നിന്ന് മാത്രം മൂന്നര ലക്ഷം രൂപ സമാഹരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഈ തുക ഉപയോഗിച്ച് അമ്പലവയലിൽ 20 സെന്റ് സ്ഥലം വാങ്ങി നിർമ്മാണ പ്രവർത്തനവും ആരംഭിച്ചു. ഒന്നര വർഷം കൂടെ ലക്ഷ്യവുമായി യാത്ര ചെയ്യാനാണ് തീരുമാനം. ലഭിക്കുന്നത് ഒരു രൂപയാണെങ്കിൽ പോലും അത് സന്തോഷത്തോടെ സ്വീകരിക്കും. വീട് നിർമ്മിച്ച് നൽകുന്നതോടെ ഇവരുടെ ലക്ഷ്യം അവസാനിക്കുന്നില്ല. ആ കുടുംബത്തിന് തുടർന്ന് ജീവിക്കുന്നതിനായി ചെറുസംരംഭം ആരംഭിക്കുന്നതിനും സഹായിക്കണമെന്നാണ് തീരുമാനം. തങ്ങളുടെ യാത്രയുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് നിരവധി ആളുകൾ അരിയും, ആവശ്യ സാധനങ്ങളും മറ്റും നൽകാറുണ്ടെന്നും യുവാക്കൾ പറയുന്നു.
ഡ്യൂട്ടി സമയം കഴിഞ്ഞെന്ന വ്യാജേന ആദിവാസി മൂപ്പന്റെ ചികിത്സ നിഷേധിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോട് കളക്ടർ റിപ്പോർട്ട് തേടി. തൃശൂർ പുത്തൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടർ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗിരീഷിനെതിരെയാണ് ആരോപണം.
എറണാകുളം ലോ കോളേജ് സംഭവത്തിൽ പ്രതികരണവുമായി നടി അപർണ ബാലമുരളി. കോളേജ് അധികൃതരുടെ നടപടികൾ തൃപ്തികരമെന്നും ലോ കോളേജിൽ ഇത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും കോളേജിനെ ബഹുമാനിക്കുന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു. തന്റെ പുതിയ ചിത്രമായ തങ്കത്തിന്റെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അപർണ.