കോഹിനൂർ ബ്രിട്ടനിലെത്തിയതെങ്ങനെ? രത്നത്തിന്റെ കൈമാറ്റ വഴികൾ അറിയാം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കോഹിനൂർ ബ്രിട്ടനിലെത്തിയതെങ്ങനെ? രത്നത്തിന്റെ കൈമാറ്റ വഴികൾ അറിയാം

Sep 21, 2022, 11:39 AM IST

കോഹിനൂർ രത്നത്തെചൊല്ലിയുള്ള തർക്കങ്ങൾക്കും അവകാശ വാദങ്ങൾക്കും വളരെയധികം കാലപ്പഴക്കമുണ്ട്. എലിസബത് രാജ്ഞിയുടെ വിയോഗത്തോടെ, രത്നം നിലവിൽ കൈവശം വച്ചിരിക്കുന്നത് ചാൾസ് രാജാവിന്റെ ഭാര്യ കമീലയാണ്. ഇന്ത്യയിൽ നിന്നുമാണ് കോഹിനൂർ രത്നം ബ്രിട്ടൻ കൊണ്ടു പോയതെന്നാണ് ചരിത്രം പറയുന്നതെങ്കിലും, പല തവണയായി ഇന്ത്യക്കുള്ളിൽ തന്നെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നതായും കാണാം. 105.6 കാരറ്റ് മൂല്യമുള്ള വൃത്താകൃതിയിലുള്ള കോഹിനൂറിൽ അവകാശമുന്നയിച്ച് ഇന്ത്യ, ഇറാൻ,പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ലാഹോർ ഉടമ്പടി പ്രകാരം രത്നം സ്വന്തമാക്കിയ ബ്രിട്ടീഷ് സർക്കാർ, അവകാശവാദങ്ങളെയെല്ലാം ശക്തമായി എതിർക്കുകയും ചെയ്തു. ഗോൽക്കൊണ്ട ഖനിയിൽ നിന്നും പതിമൂന്നാം നൂറ്റാണ്ടിലാണ് കോഹിനൂർ കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. 1849 ലാണ് പത്ത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മഹാരാജ ദുലീപ് സിംഗിൽ നിന്നും ഈസ്റ്റ്‌ ഇന്ത്യ കമ്പനി കോഹിനൂർ കൈക്കലാക്കുന്നത്. കാകതീയ രാജവംശം കൊല്ലൂർ ഖനിയിൽ നിന്ന് കണ്ടെടുത്തതാണ് കോഹിനൂർ എന്നത് മറ്റൊരു കഥ. കാകതീയർ ഭരിച്ചിരുന്ന ആന്ധ്രാപ്രദേശിന്റെ ഭാഗമായിരുന്ന വാറംഗലിലെ ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയുടെ ഇടം കണ്ണായിരുന്നു കോഹിനൂർ എന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ പിന്നീട് കാകതീയ സാമ്രാജ്യം അലാവുദീൻ ഖിൽജി ആക്രമിച്ചപ്പോൾ, കോഹിനൂർ അദ്ദേഹത്തിന്റെ പക്കലെത്തിയെന്നും പരാമർശമുണ്ട്. ഇവിടെ നിന്നാണ് കോഹിനൂർ മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബർ ചക്രവർത്തിയുടെ കൈകളിലെത്തിയത്. പാനിപ്പത്ത് യുദ്ധത്തിന്റെ ഭാഗമായുള്ള പോരാട്ടത്തിൽ 1526 ൽ ബാബറിന് ലഭിച്ച കോഹിനൂർ, അദ്ദേഹത്തിന്റെ മകൻ ഹുമയൂൺ പേർഷ്യയിലെ ഷാ തഹമസ്പിന് നൽകുകയായിരുന്നു. എന്നാൽ അഫ്ഗാൻ സുൽത്താനായിരുന്ന ഷേർ ഷാ സുരിയോടുള്ള യുദ്ധത്തിൽ ഷാ തഹമസ്പിൻ രത്നം നഷ്ടപ്പെടുത്തി. നിരവധി യുദ്ധങ്ങൾക്ക് ശേഷം കോഹിനൂർ വീണ്ടും മുഗൾ സാമ്രാജ്യത്തിലേക്ക്,17ആം നൂറ്റാണ്ടോടെ ഷാജഹാന്റെ കൈകളിൽ. മുഗൾ സാമ്രാജ്യത്തിലെ ദുർബലൻ മുഹമ്മദ്‌ ഷായും വീണതോടെ കോഹിനൂർ കാബൂളിലേക്കും കടത്തപ്പെട്ടു. രഞ്ജിത്ത് സിംഗ് എന്ന ഭരണാധികാരിയുടെ പക്കൽ രത്നമുള്ളപ്പോഴാണ് സിഖ് പ്രവിശ്യ രാജ്യവുമായി കൂട്ടിചേർക്കപ്പെട്ടത്. കൂടെ കോഹിനൂർ രത്നവും ബ്രിട്ടൻ സ്വന്തമാക്കി. മലയോളം വെളിച്ചമെന്നർത്ഥമുള്ള കോഹിനൂർ ദുലീപ് സിംഗ് വിക്ടോറിയ രാജ്ഞിക്ക് നൽകിയതാണെന്നും പറയപ്പെടുന്നു.

സിനിമയിൽ നിന്നും ഇടവേളയെടുത്ത് സാമന്ത; വിദേശത്ത് ചികിത്സയിലെന്ന് റിപ്പോർട്ട്

Sep 21, 2022, 12:08 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തതായി റിപ്പോര്‍ട്ടുകള്‍. ചര്‍മ്മ രോഗ ബാധിതയായ സാമന്ത ചികിത്സാര്‍ത്ഥം യുഎസിലേക്ക് പുറപ്പെട്ടതായാണ് സൂചന. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് താരത്തെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മാരുതിയുടെ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു; വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

Sep 21, 2022, 12:17 PM IST

മാർച്ച് 2023ഓടെ തങ്ങളുടെ ഐതിഹാസികമായ 800 സിസി പെട്രോൾ എഞ്ചിൻ നിർത്തലാക്കാൻ തീരുമാനിച്ച് മാരുതി സുസുക്കി. 4 പതിറ്റാണ്ട് പഴക്കമുള്ള ഈ എഞ്ചിൻ വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾക്ക് അടിസ്ഥാനമാക്കിയാണ് വിടപറയുന്നത്. ഡിമാന്റിലുണ്ടായ ഇടിവും 800 സിസി എഞ്ചിൻ നിർത്തലാക്കാൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.