റോഡിലെ കുഴിയിൽ വീണ് എത്രപേർ മരിച്ചു? അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

റോഡിലെ കുഴിയിൽ വീണ് എത്രപേർ മരിച്ചു? അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Sep 19, 2022, 01:01 PM IST

സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര പേർ മരണമടഞ്ഞെന്നും എത്ര പേർക്ക് പരുക്ക് പറ്റിയെന്നുമുള്ള വിവരം തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിൽ ഈ വിവരം ലഭ്യമല്ലെന്ന് മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

കാലാവസ്ഥാ വ്യതിയാനം; മിന്നൽ പ്രളയത്തിൽ വലഞ്ഞ് ഇറ്റലി

Sep 19, 2022, 01:11 PM IST

മധ്യ ഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധി പേരെ കാണാതായി. മാർഖേ മേഖലയിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 420 മില്ലീമീറ്ററിലധികം മഴയാണ് പെയ്തത്. കാലാവസ്ഥാ വ്യതിയാനമാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നും അത് പ്രവചിക്കുക ദുഷ്കരമാണെന്നും വിദഗ്ധര്‍ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യ വനിതാ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

Sep 19, 2022, 01:20 PM IST

വനിതാ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ ആതിഥേയരെ 7 വിക്കറ്റിന് 227 റൺസിലൊതുക്കി. 99 പന്തിൽ 91 റൺസെടുത്ത സ്മൃതി മന്ഥനയും 94 പന്തിൽ 74 റൺസുമായി പുറത്താകാതെ നിന്ന ഹർമൻപ്രീത് കൗറുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.