സൗദി അറേബ്യയിൽ വൻ വിദേശമദ്യ ശേഖരം പിടികൂടി. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത 636 കുപ്പി മദ്യം പിടിച്ചെടുത്തതായും, അനധികൃത കേന്ദ്രം പ്രവർത്തിപ്പിച്ചത് തൊഴിൽ നിയമ ലംഘകരുമാണെന്നും അധികൃതർ അറിയിച്ചു. അനധികൃത വെയർഹൗസ് അധികൃതർ അടച്ചുപൂട്ടി.
പാറ്റൂരിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികൾ കീഴടങ്ങി. അഭിഭാഷകന്റെ സഹായത്തോടെ തിരുവനന്തപുരം കോടതിയിലാണ് കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതികളായ ആരിഫ്, ആസിഫ്, രഞ്ജിത്ത്, ജോമോൻ എന്നിവരാണ് കീഴടങ്ങിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞ് പവന് 41,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും കുറഞ്ഞു. ഇതോടെ വില 5225 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.