മനുഷ്യ-വന്യജീവി സംഘർഷത്തിൽ 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. വന്യജീവി ആവാസവ്യവസ്ഥാ വികസനം, പ്രോജക്ട് ടൈഗർ, പ്രോജക്ട് എലിഫന്റ് തുടങ്ങിയ പദ്ധതികൾക്കായി അനുവദിച്ച തുകയിൽ നിന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.
തായ്വാൻ സന്ദർശനത്തിന് പിന്നാലെ, യുഎസ് സ്പീക്കർ നാൻസി പെലോസിക്കെതിരെ, ചൈന ഉപരോധം ഏർപ്പെടുത്തി. യുഎസ് സ്പീക്കർക്കെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം, നിരവധി ഉപരോധങ്ങൾ പ്രഖ്യാപിച്ചതായാണ്, റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം, പ്രസ്താവന പുറത്തിറക്കി.
മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവിനെതിരെ നടിയും ചലച്ചിത്ര നിർമ്മാതാവുമായ ഉപാസന സിംഗ് കോടതിയിൽ. വ്യാഴാഴ്ചയാണ് താരത്തിനെതിരെ ഉപാസന കോടതിയെ സമീപിച്ചത്. താൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രത്തിന്റെ പ്രമോഷനിൽ പങ്കെടുക്കാൻ ഹർനാസ് കരാർ ഒപ്പിട്ടെങ്കിലും പാലിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്.