തോല്‍വിയുടെ കാരണം എനിക്കറിയില്ല നിങ്ങൾ പറയൂ: ഹാർദിക് പാണ്ഡ്യ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

തോല്‍വിയുടെ കാരണം എനിക്കറിയില്ല നിങ്ങൾ പറയൂ: ഹാർദിക് പാണ്ഡ്യ

Sep 21, 2022, 12:05 PM IST

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യ തോറ്റതിൽ എന്താണ് വഴിത്തിരിവായത് എന്താണെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി ഹാർദിക് പാണ്ഡ്യ. തോൽവിയുടെ കാരണത്തെക്കുറിച്ചോ മത്സരത്തിലെ വഴിത്തിരിവിനെ കുറിച്ചോ തനിക്ക് അറിയില്ലെന്നും, നിങ്ങളാണ് പറയേണ്ടതെന്നും ഹാർദിക് പറഞ്ഞു.

അപ്പീൽ ചെയ്യാതിരുന്ന ദിനേഷ് കാർത്തിക്കിന്റെ കഴുത്തിനു പിടിച്ച് രോഹിത്; വീഡിയോ വൈറൽ

Sep 21, 2022, 11:59 AM IST

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഉമേഷ് യാദവിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ദിനേഷ് കാര്‍ത്തിക്ക് ക്യാച്ചെടുത്താണു സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയത്. എന്നാൽ ക്യാച്ച് നേടിയിട്ടും അപ്പീൽ നൽകാത്തതിനാണ്, രോഹിത് തമാശ രൂപേണ കാർത്തിക്കിന്റെ കഴുത്തിൽ പിടിച്ചത്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വ്യാജ മദ്യവില്‍പ്പന പോലീസിനെ അറിയിച്ച കൗണ്‍സിലറെ മദ്യവില്‍പ്പനക്കാരി വെട്ടിക്കൊന്നു

Sep 21, 2022, 12:47 PM IST

കരിഞ്ചന്തയില്‍ മദ്യം വില്‍ക്കുന്നതിനെതിരേ പ്രതികരിച്ച ഡി. എം. കെ. കൗണ്‍സിലറെ മദ്യവില്‍പ്പനക്കാരി വെട്ടിക്കൊന്നു. ശ്രീപെരുംപുത്തൂരിനടുത്ത് പടപ്പൈ മധുവീരപ്പട്ട് പഞ്ചായത്ത് കൗണ്‍സിലര്‍ സതീഷാണ് (31) മരിച്ചത്. സതീഷിനെ കൊലപ്പെടുത്തിയ എസ്തര്‍ ലോകേശ്വരി(37) ഒളിവിലാണ്.