'ആരാണ് ഷാരൂഖ് എന്നറിയില്ല'; പിന്നാലെ രാവിലെ 2ന് അസം മുഖ്യമന്ത്രിയെ വിളിച്ച് താരം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'ആരാണ് ഷാരൂഖ് എന്നറിയില്ല'; പിന്നാലെ രാവിലെ 2ന് അസം മുഖ്യമന്ത്രിയെ വിളിച്ച് താരം

Jan 22, 2023, 01:30 PM IST

പത്താൻ സിനിമ റിലീസ് ചെയ്യാനിരുന്ന തിയേറ്ററിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പുലർച്ചെ 2 മണിയോടെ ഷാരൂഖ് തന്നെ ഫോണില്‍ വിളിച്ചെന്ന് അസം മുഖ്യമന്ത്രി. പ്രതിഷേധങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ആരാണ് ഷാരൂഖ് ഖാൻ? അദ്ദേഹത്തെക്കുറിച്ചോ പത്താൻ എന്ന സിനിമയെക്കുറിച്ചോ ഒന്നും അറിയില്ല എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയെ നീക്കണമെന്ന് ബിജെപി

Jan 22, 2023, 12:23 PM IST

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെ സസ്പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി. ഡൽഹിയിൽ തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചു സ്വാതി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നതിനാൽ അന്വേഷണം അവസാനിക്കുന്നത് വരെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം.

അശാസ്ത്രീയ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം; ആവർത്തിച്ച് ഗാഡ്ഗില്‍

Jan 22, 2023, 12:55 PM IST

അശാസ്ത്രീയമായ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ . മനുഷ്യജീവന് വില കൽപ്പിക്കാത്ത നിയമം ഭരണഘടനാ വിരുദ്ധമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഗാഡ്ഗിൽ റിപ്പോർട്ട് മലയോര മേഖലയിൽ പ്രശ്നങ്ങൾക്ക് കാരണമായെന്ന എ കെ ശശീന്ദ്രന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.