അയാളുടെ മുപ്പതോളം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നു: മോശം അനുഭവം വെളിപ്പെടുത്തി നിത്യാ മേനോൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അയാളുടെ മുപ്പതോളം ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നു: മോശം അനുഭവം വെളിപ്പെടുത്തി നിത്യാ മേനോൻ

Aug 4, 2022, 01:54 PM IST

'ആറാട്ട്' സിനിമയുമായി ബന്ധപ്പെട്ട് തിയേറ്ററിന് മുന്നില്‍ അഭിപ്രായം പറഞ്ഞ് സൈബര്‍ ഇടങ്ങളില്‍ വൈറലായ യുവാവ് തന്നെ പിറകെ നടന്ന് വല്ലാതെ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നിത്യ മേനോന്‍. 19 (1)(എ) എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം.നിത്യ മേനോനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും നിത്യയോട് പ്രണയമാണെന്നും ഇയാള്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

തായ്‌വാന്‍: ചൈനയുടെ നാവിക നീക്കത്തിന് മറുപടിയുമായി അമേരിക്ക

Aug 4, 2022, 01:48 PM IST

തായ്‌വാനിനടുത്ത് കപ്പലുകൾ സ്ഥാപിച്ച് യുഎസ്-ചൈന ശക്തിപ്രകടനം. തായ്‌വാൻ കടലിടുക്കിന് സമീപം പീപ്പിൾസ് ലിബറേഷൻ ആർമി നേവി സൈനികാഭ്യാസം ആരംഭിച്ചിരിക്കുകയാണ്. പ്രതിരോധമെന്ന നിലയിൽ, യുഎസ് യുദ്ധക്കപ്പലുകൾ തായ്‌വാനു കിഴക്ക് വിന്യസിച്ചു. തായ്‌വാൻ നിലവിൽ യുഎസ്, ചൈനീസ് യുദ്ധക്കപ്പലുകളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്.

ക്രിപ്റ്റോ ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാൻ ആദായ നികുതി വകുപ്പ്

Aug 4, 2022, 01:58 PM IST

ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക്, പാൻ കാർഡ് നിർബന്ധമാക്കാനൊരുങ്ങി ആദായനികുതി വകുപ്പ്. ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്നതിനായുള്ള, ഡീമാറ്റ് അക്കൗണ്ട് നിയമങ്ങൾ ക്രിപ്റ്റോകറൻസിയിലും നടപ്പിലാക്കാൻ, ആദായനികുതി വകുപ്പ് പദ്ധതിയിടുന്നുണ്ട്. തീരുമാനം പരിഗണനയിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.