അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് രാഹുലിനോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടുമെന്ന് ഗെഹ്ലോട്ട്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് രാഹുലിനോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടുമെന്ന് ഗെഹ്ലോട്ട്

Sep 21, 2022, 02:43 PM IST

കോൺഗ്രസ് അധ്യക്ഷനാകാൻ തയ്യാറാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാർട്ടി അധ്യക്ഷനാകാൻ ആവശ്യപ്പെട്ടാൽ എതിർക്കില്ല. എന്നാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ഒരിക്കൽ കൂടി രാഹുലിനോട് ആവശ്യപ്പെടും. രാഹുൽ അധ്യക്ഷനെന്ന നിലയിൽ ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകിയാൽ ഫലം മറ്റൊന്നായിരിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും

Sep 21, 2022, 01:57 PM IST

ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്.

കിംഗ് ദ്വീപിന്റെ തീരത്ത് എണ്ണത്തിമിം​ഗലങ്ങൾ ചത്ത നിലയിൽ

Sep 21, 2022, 02:55 PM IST

ഓസ്ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്‍റെ ഭാഗമായ കിംഗ് ദ്വീപിന്‍റെ തീരത്ത്, 14 എണ്ണ തിമിംഗലങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ഇവയുടെ മരണകാരണം വ്യക്തമല്ല. ഓസ്ട്രേലിയയിലെ വന്യജീവി ഉദ്യോഗസ്ഥർ, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.