ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ട്വന്റി20 ടീമിൽ ഇടം നേടി വിരാട് കോലി. കോലിയെ കൂടാതെ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരും ടീമിലുണ്ട്. 2022ലെ ട്വന്റി20 ലോകകപ്പിലെ പ്രകടനമാണ് കോലിയെ ടീമിലെത്തിച്ചത്. ഇംഗ്ലണ്ടിനെ ലോകചാമ്പ്യൻമാരാക്കിയ ജോസ് ബട്ലറാണ് ഐസിസി ടീമിന്റെ ക്യാപ്റ്റൻ.
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
248 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മലപ്പുറത്താണ് കൂടുതൽ പേർക്കെതിരെ നടപടിയുണ്ടായത്. ജില്ല തിരിച്ചുള്ള നടപടി റിപ്പോർട്ടും സർക്കാർ സമർപ്പിച്ചിട്ടുണ്ട്. ജപ്തി നടപടികൾക്കെതിരെ മലപ്പുറത്ത് തർക്കങ്ങളുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.