ഇടുക്കി അണക്കെട്ട് നാളെ തുറക്കും. ജലനിരപ്പ് 2382.88 ആയതിനെ തുടർന്നാണ് തീരുമാനം. രാവിലെ 10ന് തുറക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. എത്ര വെള്ളം തുറന്നുവിടണമെന്ന് തീരുമാനിച്ചിട്ടില്ല. ജലനിരപ്പ് അപ്പർ റൂൾ കർവിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് നടപടി.
ഏറ്റവും പ്രിയപ്പെട്ട ചെസ് കളിക്കാരൻ ആരാണെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിൻ്റെ മകനായ അഖിൽ ആനന്ദ്. ലോകത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ചെസ് കളിക്കാരൻ ആരാണെന്ന ചോദ്യത്തിന് ‘പ്രാഗ്’ എന്നായിരുന്നു അഖിലിൻ്റെ മറുപടി. വിശ്വനാഥൻ ആനന്ദ് തന്നെയാണ് മകൻ്റെ അഭിമുഖം ട്വിറ്ററിൽ പങ്കുവച്ചത്.
റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി 9ഐ 5 ജി ഫോണുകൾ ഓഗസ്റ്റ് 18ന് ഇന്ത്യയിൽ അവതരിപ്പിക്കും. റിയൽമി 9ഐ ഫോണുകളുടെ 5ജി പതിപ്പാണ് പുതിയ ഫോൺ. റിയൽമി 9ഐ ഫോണുകൾ ഈ വർഷമാദ്യം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഈ ഫോണുകൾക്ക് ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.