സംസ്ഥാനത്ത് കഴിഞ്ഞ 5 ദിവസത്തിനിടെ ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 360 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് മഴ. 115.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. തൃശ്ശൂർ, എറണാകുളം എന്നിവയാണ് കൂടുതൽ മഴ ലഭിച്ച മറ്റ് ജില്ലകൾ.
രാജ്യത്ത് കുരങ്ങ് വസൂരി ബാധിച്ച രണ്ടാമത്തെ വ്യക്തി രോഗമുക്തി നേടി. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളാണ് രോഗമുക്തി നേടിയത്. എല്ലാ സാമ്പിളുകളും നെഗറ്റീവ് ആണെന്നും രോഗി മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണെന്നും അധികൃതർ പറഞ്ഞു.
മലേഷ്യയ്ക്ക് 18 തേജസ് വിമാനങ്ങൾ വിൽക്കുമെന്ന്, പ്രതിരോധ മന്ത്രാലയം അറിയിച്ചു. മലേഷ്യയ്ക്ക് പുറമെ അർജന്റീന, ഓസ്ട്രേലിയ, ഈജിപ്ത്, അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളും, തേജസ് വിമാനങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.