'പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാമിന് എന്തുകൊണ്ട് കളക്ടറായി ജോലി ചെയ്ത് കൂടാ'
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാമിന് എന്തുകൊണ്ട് കളക്ടറായി ജോലി ചെയ്ത് കൂടാ'

Aug 6, 2022, 06:39 PM IST

പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാം വെങ്കിട്ടരാമന് എന്തുകൊണ്ട് കളക്ടറായി ജോലി ചെയ്തുകൂടായെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശ്രീറാം വെങ്കിട്ടരാമന്‍ ഒരു കേസിലെ പ്രതിയാണ്. ആയാള്‍ക്കെതിരെ സര്‍വീസ് നടപടിയെടുത്തു, തിരിച്ചെടുത്തു, എന്നിട്ടും അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റാത്തത് എന്ത് ന്യായമാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.ശ്രീറാമിനെ തിരിച്ചെടുത്തത് അന്വേഷിക്കേണ്ട

'ഒരു വര്‍ഷത്തിനകം സമ്പൂര്‍ണ ജീവിതശൈലീ രോഗ നിര്‍ണയ സ്ക്രീനിംഗ്'

Aug 6, 2022, 06:51 PM IST

'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്‍റെ ഭാഗമായി, 30 വയസിന് മുകളിലുള്ള എല്ലാവരുടെയും ജീവിതശൈലീ രോഗനിർണയ സ്ക്രീനിംഗ്, ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യഘട്ടത്തിൽ, സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലേയും, ഓരോ പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.

തൊഴിലാളികൾക്കായി തൊഴിൽ വകുപ്പിന്റെ ഓൺലൈൻ ദേശഭക്തിഗാന മത്സരം

Aug 6, 2022, 06:34 PM IST

'ആസാദി കാ അമൃത്' മഹോത്സവത്തിന്‍റെ ഭാഗമായി, തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് സംസ്ഥാനതല, ഓൺലൈൻ ദേശഭക്തിഗാനമത്സരം സംഘടിപ്പിക്കുന്നു. എൻട്രികൾ, വകുപ്പിന്‍റെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യും. ഫേസ്ബുക്കിൽ ഏറ്റവും ജനപ്രീതി ലഭിക്കുന്ന ടീമിന് സമ്മാനങ്ങൾ നൽകും.