നല്ല റോഡുകൾ അപകടങ്ങൾ വർധിപ്പിക്കുന്നുവെന്ന വിചിത്ര വാദവുമായി ബിജെപി എംഎൽഎ നാരായൺ പട്ടേൽ. നല്ല റോഡുകൾ അമിത വേഗതയിലേക്ക് നയിക്കുമെന്നും ഇത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായേക്കാമെന്നും ഉണ്ടാകുന്ന അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ മന്ദാനയിലെ ജനപ്രതിനിധിയാണ് നാരായൺ പട്ടേൽ.
പോളണ്ടിന്റെ ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാറ്റെക് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്ത്. കസാഖ്സ്താന് താരം എലെന റൈബാക്കിനയാണ് സ്വിയാറ്റെക്കിനെ 6-4, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. ഇതാദ്യമായാണ് റൈബാക്കിന ഓസ്ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ കടക്കുന്നത്.
ഡ്യൂട്ടി സമയം കഴിഞ്ഞെന്ന വ്യാജേന ആദിവാസി മൂപ്പന്റെ ചികിത്സ നിഷേധിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോട് കളക്ടർ റിപ്പോർട്ട് തേടി. തൃശൂർ പുത്തൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ ആദിവാസി ഊരുമൂപ്പനും മകനും ഡോക്ടർ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗിരീഷിനെതിരെയാണ് ആരോപണം.